മലയാളം വിക്കിപീഡ്യക്കു് വണ്ണം മാത്രം മതിയോ?
വണ്ണംകൊണ്ടു് നോക്കിയാല്‍ മികച്ച നോവല്‍ 'അവകാശികള്‍' ആയിരിക്കും!
Technorati Tags: മലയാളം, വിക്കിപീഡ്യ, വിമര്‍ശനം, Malayalam, Wikipedia
വണ്ണംകൊണ്ടു് നോക്കിയാല്‍ മികച്ച നോവല്‍ 'അവകാശികള്‍' ആയിരിക്കും!
Technorati Tags: മലയാളം, വിക്കിപീഡ്യ, വിമര്‍ശനം, Malayalam, Wikipedia
ബസ്സുകാലത്തെ ബാഷ (അഥവാ ഭാഷ ബസ്സു പിടിച്ചു് പോയി!)
ഉദ്ദേശ്യലക്ഷ്യങ്ങള്‍
1. "ബാഷ എങ്ങനെ വേണം എന്നത് ജനങ്ങള്‍, മീഡിയ, ബ്ലോഗ്, ബസ്സ് തീരുമാനിച്ചോളും. അതിനെ അനുസരിക്കുക മാത്രമേ ഗവണ്മെന്റ് ചെയ്യേണ്ടതുള്ളൂ - അതും ടെക്സ്റ്റ്ബുക്ക് അച്ചടി ഗവണ്മെന്റിന്റെ പണിയായതുകൊണ്ട്."
2. കൂടുതല്‍ ആള്‍ക്കാര്‍ തെരയാന്‍ Google ഉപയോഗിക്കുന്നതുകൊണ്ടു് ഭാവിയില്‍ Google Spellchecker ഉണ്ടാകുന്നമുറയ്ക്കു് ഭാഷ മാനകീകൃതമാകും.
3. ഇനിമുതല്‍ ഭാഷയ്ക്കു് സിലബസ് ഉണ്ടാവുകയില്ല. ബസ്സു് മാത്രമേ ഉണ്ടാകൂ.
4. തികച്ചും ജനാധിപത്യരീതിയില്‍ മാത്രമേ ഭാഷയിലെ പ്രയോഗങ്ങളും വാക്കുകളും ശരിയോ തെറ്റോ എന്നു് നിര്‍ണ്ണയിക്കുകയുള്ളൂ. അതിനാല്‍ തന്നെ തീര്‍ത്തും ന്യൂനപക്ഷമായ ഭാഷാ പണ്ഡിതരുടെ(ആരാണവര്‍? (കലിപ്പു്) (കലിപ്പു്)) വാക്കുകള്‍ അവഗണിക്കുന്നതാണു്.
5. കൂട്ടക്ഷരങ്ങളെ(ബാക്കിയായവ) വെട്ടിനിരത്താന്‍ വേണ്ട എര്‍പ്പാടു് ചെയ്യും.
6. തികച്ചും ശാസ്ത്രീയരീതിയില്‍ തയ്യാര്‍ ചെയ്തതും എറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നതുമായ Esperanto യുടെ തലത്തിലേയ്ക്കു് മലയാളത്തെ ഉയര്‍ത്തും.
As a funny response to this buzz
Technorati Tags: Malayalam, Keralam, മലയാളം, കേരളം, ഭാഷ, നര്‍മ്മം, വിമര്‍ശനം
പേരില്‍ ഒരു 'മനോ' ഉള്ളതുകൊണ്ടു് എന്തുവേണമെങ്കിലും വിളിച്ചുപറയാന്‍ ലൈസന്‍സു് ഉണ്ടെന്നു കരുതിയാലും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അടിസ്ഥാനത്തിലുള്ള പദ്ധതി നഷ്ടമുണ്ടാക്കും, വിജയിക്കില്ല, ഗ്രാന്റു് കിട്ടില്ല എന്നൊക്കെ പറയാന്‍ ചങ്കൂറ്റമല്ല വേറെ കുറേ സംഭവങ്ങളാണു് വേണ്ടതു്. 'മനോ' വാര്‍ത്തയിലെ ചില സാംപിളുകള്‍:
"വൈദ്യുതി മേഖലയിലെ ഐ.ടി വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന 214കോടി രൂപയുടെ ഗ്രാന്റ് കേരളത്തിന് നഷ്ടപ്പെട്ടേക്കും"
"പൂര്‍ണമായും സ്വതന്ത്രസോഫ്റ്റ് വെയര്‍ ഉപയോഗിച്ച് പദ്ധതി നടപ്പാക്കാല്‍ അസാധ്യമാണ്. പദ്ധതിയിലെ ഘടകങ്ങളും സ്വതന്ത്രസോഫ്റ്റ് വെയറില്‍ പ്രവര്‍ത്തിക്കില്ല എന്നതാണ് പ്രധാനകാരണം."
"സ്വതന്ത്രസോഫ്റ്റ്വെയറിന് വേണ്ടിയുള്ള പിടിവാശിയാണ് സര്‍ക്കാരിന്റെ നയം. ഈ പിടിവാശി 213 കോടി നഷ്ടപ്പെടുത്തിക്കൊണ്ട് വേണമോ എന്ന് മാത്രമേ സര്‍ക്കാര്‍ ആലോചിക്കേണ്ടതുള്ളൂ."
വാര്‍ത്താ ലിങ്ക്: ഇതാണു്
വാര്‍ത്ത യൂണിക്കോഡില്‍: ഇവിടെ കാണാം
എന്‍കോഡിങ് മാനദണ്ഡം തീരുമാനിക്കുന്നതില്‍ യൂണികോഡ്(Unicode Consortium) പുലര്‍ത്തുന്ന പാപ്പരത്തം വെളിവാക്കുന്ന ലേഖനം(Pdf) സന്തോഷ് തോട്ടിങ്ങല്‍ ജനപഥത്തില്‍ എഴുതിയിട്ടുണ്ടു്. അതിനു നിദര്‍ശകമായി ആനുഷംഗികമായി പരാമര്‍ശിക്കുന്നതാണു് മൈക്രോസോഫ്റ്റിന്റെ 'കാര്‍ത്തിക' ഫോണ്ടിന്റെ കാര്യം. എന്നാല്‍ അതു് ചിലരെ വല്ലാതെ നോവിപ്പിച്ചതു് ശരിക്കും അമ്പരപ്പിച്ചു. പ്രതികരണത്തിന്റെ ശൈലിയും വൈകാരികഭാവവും വിചിത്രവുമാണു്. ഉടമയ്ക്കു് എകാധികാരം ഉള്ള ഫോണ്ടിനെ കുത്തക ഫോണ്ട് എന്നല്ലാതെ എന്താണു് പറയുക? പിന്നെ, മൈക്രോസോഫ്റ്റിന്റെ കുത്തകസ്വഭാവും സ്വയം സ്റ്റാന്‍ഡേര്‍ഡ് ചമയലും എല്ലാം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകര്‍ മാത്രം പറയുന്നു കാര്യവുമല്ലല്ലോ. ബിസിനസ് പ്രതിയോഗികള്‍, കോടതികള്‍, രാഷ്ടനേതൃത്വങ്ങള്‍ എന്നിവയെല്ലാം പല ഘട്ടങ്ങളിലും പറഞ്ഞിട്ടുള്ള കാര്യമാണതു്. എന്നാല്‍ വിധേയമനസ്സുകള്‍ക്കു് അവയൊന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നുമാത്രം. അവര്‍ക്കു് മൈക്രോസോഫ്റ്റില്ല; 'My'ക്രോസോഫ്റ്റ് മാത്രം.
Technorati Tags: മലയാളം, യൂണികോഡ്, FreeSoftware, Unicode, Malayalam, Font

ഗ്നൂ ഈമാക്സ് (GNU Emacs) ഇപ്പോള്‍ Xft പിന്‍തുണയുള്ളതാക്കിയതുകൊണ്ടു് ഫോണ്ടുകള്‍ വ്യത്യസ്ത വലുപ്പത്തിലും(Scalable) മിനുസപ്പെടുത്തിയും(Antialiased) കാണിക്കാന്‍ ക്ഷമതയുള്ളതായിട്ടുണ്ടു്. ഇതില്‍ ബഹുഭാഷാസാഹിത്യം(Mutilingual text) കൈകാര്യം ചെയ്യാന്‍ m17n, libotf എന്നീ സംഗ്രഹങ്ങള്‍(Libraries) ആണു് ഉപയോഗിച്ചുവരുന്നതു്.
നിലവിലുള്ള m17n-db-യില്‍ മലയാളം അക്ഷരങ്ങള്‍ നിരത്താനും വിന്യസിക്കാനുമുള്ള സംവിധാനം (MLYM-OTF.flt), പരമ്പരാഗത ലിപിയെ സംബന്ധിച്ചിടത്തോളം, പിഴവുകള്‍ ഉള്ളതായിരുന്നു. അവ തിരുത്തുന്നതിനായി m17n ടീമിലെ അംഗങ്ങളുമായി(Mr. Naoto and Mr. Handa) ബന്ധപ്പെടുകയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുകയും ചെയ്തു. അതിന്റെ ഫലമായി അവര്‍ തയ്യാറാക്കിയ പുതിയ MLYM-OTF.flt, എതാണ്ടു് അന്യൂനമായ രിതിയില്‍ത്തന്നെ പരമ്പരാഗത ലിപി കാണിക്കുന്നുണ്ടു്.
ഗ്നൂ ഈമാക്സിന്റെ CVS പതിപ്പാണു് (GNU Emacs 23.0.60.1) ശരിയായി മലയാളം കാണിക്കുന്നതു്. ഇതിനെ ഒരുക്കിയെടുക്കാനും ഉപയോഗിക്കാനും m17n, libotf എന്നിവയുടെ എറ്റവും പുതിയ പതിപ്പുകള്‍ തന്നെ ഉപയോഗിക്കേണ്ടതുണ്ട്.
ബ്രാന്‍ഡിങ്ങിനെ സംബന്ധിച്ചു് അവരുണ്ടാക്കിയ കോലാഹലങ്ങളാണു് യഥാക്രമം ഐസ്‌വീസല്‍, ഐസ്‌ഏപ്, ഐസ്‌ഡോവ് എന്നീപേരുകളില്‍ അവയെ റീബ്രാന്‍ഡ് ചെയ്യാന്‍ ഡെബിയന്‍ നിര്‍ബന്ധിതമായതു്. എന്നാല്‍ ഡെബിയനെ ആശ്രയിക്കുന്ന ഉബണ്ടുവിനു് അനുമതി ലഭിക്കുകയും ചെയ്തു.അതേസമയം കനോണിക്കലിന്റെതന്നെ, ഫ്രീസോഫ്റ്റ്‌വെയര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിക്കുന്ന, ഗൊബുണ്ടുവില്‍ ഐസ്‌വീസല്‍ ആണു വരുന്നതു്.
നിലനിര്‍ത്തിപോരുന്നുമുണ്ടു്.സ്വതന്ത്രമല്ലാത്ത ചേരുവകളെ ഒഴിവാക്കുകയും സ്വകാര്യതയെ സംരക്ഷിക്കുന്ന സംവിധാനങ്ങള്‍ ഒഴിവാക്കുയും ചെയ്യുന്നതുകൊണ്ടു് ഐസ്‌കേറ്റ് സംപൂര്‍ണ്ണമായും ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആണു്. ഗ്നൂ ശുപാര്‍ശ ചെയ്യുന്ന ഗ്ന്യൂസെന്‍സ്(gNewSense) ഡിസ്റ്റ്രിബ്യൂഷനില്‍(ഉബണ്ടുവില്‍ നിന്നുതന്നെ പിറവിയെടുത്തതു്) ഐസ്‌വിസല്‍/ഫയര്‍ഫോക്സ്, 'ബേണിഗ് ഡോഗ്' ആണു്.ഗ്ന്യൂസെന്‍സിന്റെ ആവിര്‍ഭാവം ഗൊബുണ്ടു എന്തിനു് എന്ന ചോദ്യവും ഉയര്‍ത്തുന്നു. ഈ പേരുകളെല്ലാം പ്രഖ്യാതമായ ഹാക്കര്‍ പാരമ്പര്യം-മാതൃകകളെ കുറിക്കാന്‍ വിപരീതപദം ഉപയോഗിക്കുകയോ 'നേതി' ചേര്‍ത്തു് പറയുകയോ ചെയ്യുക-വെളിവാക്കുന്നതാണു്.