BlogGalleryAbout meContactAggregator

ഈമാക്സില്‍ മലയാളം

ഗ്നൂ ഈമാക്സ് (GNU Emacs) ഇപ്പോള്‍ Xft പിന്‍തുണയുള്ളതാക്കിയതുകൊണ്ടു് ഫോണ്ടുകള്‍ വ്യത്യസ്ത വലുപ്പത്തിലും(Scalable) മിനുസപ്പെടുത്തിയും(Antialiased) കാണിക്കാന്‍ ക്ഷമതയുള്ളതായിട്ടുണ്ടു്. ഇതില്‍ ബഹുഭാഷാസാഹിത്യം(Mutilingual text) കൈകാര്യം ചെയ്യാന്‍ m17n, libotf എന്നീ സംഗ്രഹങ്ങള്‍(Libraries) ആണു് ഉപയോഗിച്ചുവരുന്നതു്.

നിലവിലുള്ള m17n-db-യില്‍ മലയാളം അക്ഷരങ്ങള്‍ നിരത്താനും വിന്യസിക്കാനുമുള്ള സംവിധാനം (MLYM-OTF.flt), പരമ്പരാഗത ലിപിയെ സംബന്ധിച്ചിടത്തോളം, പിഴവുകള്‍ ഉള്ളതായിരുന്നു. അവ തിരുത്തുന്നതിനായി  m17n ടീമിലെ അംഗങ്ങളുമായി(Mr. Naoto and Mr. Handa) ബന്ധപ്പെടുകയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുകയും  ചെയ്തു. അതിന്റെ ഫലമായി അവര്‍ തയ്യാറാക്കിയ പുതിയ  MLYM-OTF.flt, എതാണ്ടു് അന്യൂനമായ രിതിയില്‍ത്തന്നെ പരമ്പരാഗത ലിപി കാണിക്കുന്നുണ്ടു്.

ഗ്നൂ ഈമാക്സിന്റെ CVS പതിപ്പാണു് (GNU Emacs 23.0.60.1) ശരിയായി മലയാളം കാണിക്കുന്നതു്. ഇതിനെ ഒരുക്കിയെടുക്കാനും ഉപയോഗിക്കാനും m17n, libotf എന്നിവയുടെ എറ്റവും പുതിയ പതിപ്പുകള്‍ തന്നെ ഉപയോഗിക്കേണ്ടതുണ്ട്.

, , ,

Related Entries:
Use Malayalam with GNU Emacs
വിട്ടാലും വിടാത്ത വിധേയത്വം
New Suruma font
XeTeX Malayalam
The Spiral Malayalam
Comments (0)  Permalink

Comments

add a comment

This blog is gravatar enabled.
Your email adress will never be published.
Comment spam will be deleted!

Select Input Method

Use CTRL+SPACE for stopping/resuming the Malayalam input method


Name*
E-Mail
For Spammers Only
URL
Comment*
Notify me via E-Mail when new comments are made to this entry
Remember me (needs cookies)

Best viewed with FLOSS browsers